Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യന്ത്രത്തകരാർ; നെടുമ്പാശേരി -ദമ്മാം വിമാനം വൈകുന്നു

text_fields
bookmark_border
യന്ത്രത്തകരാർ; നെടുമ്പാശേരി -ദമ്മാം വിമാനം വൈകുന്നു
cancel

കൊച്ചി: യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. രാവിലെ 8.38ന് പുറപ്പെടേണ്ട ജെറ്റ് എയർവേഴ്സ് വിമാനമാണ് വൈകുന്നത്. ഇതേതുടർന്ന് യാത്രക്കാർ അനിശ്ചിതത്വത്തിലാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഉടൻ പുറപ്പെടുമെന്നാണ് വിമാന അധികൃതർ നൽകുന്ന വിശദീകരണം. 

ഇതിനെതുടർന്ന് ദമ്മാമില്‍ നിന്നും ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന ദമ്മാം^കോഴിക്കോട് ജെറ്റ് എയര്‍വേസ് വിമാനവും വൈകുന്നു.  യന്ത്രത്തകരാരുള്ള വിമാനം ദമ്മാമില്‍ എത്തിയാല്‍ മാത്രമെ ഇവിടെ നിന്നും കോഴിക്കോട്ടേക്കുളള യാത്രക്കാര്‍ക്ക് യാത്ര തിരിക്കാന്‍ കഴിയൂ. ചെക്ക് ഇന്‍ കഴിഞ്ഞ യാത്രക്കാര്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dammam-Nedumpassery Flight Delayed-Kerala News
Next Story