Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദയാബായി സമരം അവസാനിപ്പിക്കും; മന്ത്രിമാരുമായി നടത്തിയ ചർച്ച വിജയം കണ്ടു

text_fields
bookmark_border
ആവശ്യങ്ങൾ അംഗീകരിച്ചെന്ന് എൻഡോസൾഫാൻ സമരസമിതി
ദയാബായി സമരം അവസാനിപ്പിക്കും; മന്ത്രിമാരുമായി നടത്തിയ ചർച്ച വിജയം കണ്ടു
cancel

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദായാബായി നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ചർച്ചക്ക് ശേഷം മന്ത്രിമാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു

ദയാബായി നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും അറിയിച്ചു. ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും അംഗീകരിച്ചുവെന്നും മന്ത്രിമാർ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു.


സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലായിരുന്നു രണ്ടാഴ്ച ദയാബായി സമരം നടത്തിയിരുന്നത്. കാസർകോട്ടെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ​ചി​കി​ത്സ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​ന​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കാ​യി ന​ട​ത്താ​റു​ള്ള ചി​കി​ത്സ ക്യാ​മ്പ്​ പു​ന​രാ​രം​ഭി​ക്കു​ക, എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ കാ​സ​ർ​കോ​ടി​നെ കൂ​ടി പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങളാണ് ഉന്നയിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daya bhai will end the strike says Ministers
Next Story