Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്ന്; കെ.ടി. ജലീലിന് വധഭീഷണി, ഡി.ജി.പിക്ക് പരാതി നൽകി
text_fieldsbookmark_border
തിരുവനന്തപുരം: മുന്‍ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീലിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തി ശബ്ദസന്ദേശം. ഭീഷണിപ്പെടുത്തിയ ആളുടെ പേരുവിവരങ്ങളുൾപ്പെടെ ജലീല്‍ പൊലീസിൽ പരാതി നൽകി. ഹംസ എന്ന് സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഭീഷണിസന്ദേശം അയച്ചത്. ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഒാര്‍മ വേണമെന്ന് പറഞ്ഞ് തുടങ്ങുന്ന വാട്സ്ആപ് സന്ദേശത്തില്‍ വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
മുഈനലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയ വിവാദത്തിലടക്കം ദിവസങ്ങളായി മുസ്ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ കെ.ടി. ജലീൽ നിയമസഭക്കുള്ളിലും പുറത്തും വലിയ ആരോപണങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഭീഷണി. ഡി.ജി.പിക്കും പരാതി നൽകിയതായി ജലീൽ അറിയിച്ചു.
Next Story

