Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാളയാർ പീഡനം; പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു
text_fieldsbookmark_border
പാലക്കാട്: വാളയാർ പീഢനത്തിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീൺ ആണ് ആത്മഹത്യ ചെയ്തത്. മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്യനായി സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ 17കാരൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പെൺകുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത നീക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13നും മാർച്ച് നാലിനുമാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെയും ഒമ്പത് വയസുള്ള സഹോദരിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പിന്നീട് തെളിഞ്ഞിരുന്നു.
Next Story
