Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപ നിശാന്തിനെതിരെ വധഭീഷണി: ബി.ജെ.പി ഐ.ടി സെൽ തലവൻ അറസ്​റ്റിൽ

text_fields
bookmark_border
ദീപ നിശാന്തിനെതിരെ വധഭീഷണി: ബി.ജെ.പി ഐ.ടി സെൽ തലവൻ അറസ്​റ്റിൽ
cancel

തൃശൂർ: അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അറസ്​റ്റിൽ. തിരുവനന്തപുരം പാല്‍ക്കുളങ്ങര കോഴിയാട്ട് ഇന്ദു നിവാസില്‍ ബിജു നായരെയാണ് തൃശൂർ വെസ്​റ്റ്​ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ദീപാ നിശാന്ത് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ബി.ജെ.പി സോഷ്യല്‍ മീഡിയയിലൂടെ കൊലവിളി നടത്തിയത്.

ബിജു നായരുടെ കുറിപ്പിൽ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോടെ രമേശ് കുമാര്‍ നായര്‍ എന്നയാളും കമൻറ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലാണ് നടപടി. ദീപ നിശാന്തി​​െൻറ മൊബൈൽ നമ്പർ പ്രചരിപ്പിച്ചും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിലും കഴിഞ്ഞ ദിവസം മൂന്ന് ബി.ജെ.പി പ്രവർത്തകരും അറസ്​റ്റിലായിരുന്നു. വധഭീഷണി, ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബിജു നായര്‍ക്കെതിരെ കേസെടുത്തത്. അറസ്​റ്റ്​ ചെയ്ത ബിജു നായരെ ജാമ്യത്തിൽ വിട്ടയച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Deepa Nishanth Life Threat; BJP IT Cell Chief Arrested -Kerala News
Next Story