വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകടന്ന് വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. അടിമലത്തുറ അമ്പലത്തുംമൂല ജൂബിലി നഗർ റീന ഹൗസിൽ അനീഷി(25) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അടിമലത്തുറ സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ അനീഷ് ഉൾപ്പെടുന്ന പത്തംഗസംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്നാണ് ആക്രമണം നടത്തിയത്.
വിവരമറിഞ്ഞ് സ്ഥലെത്തത്തിയ പൊലീസ് പാർട്ടിയെയും സംഘം തടഞ്ഞിരുന്നു. അടിമലത്തുറ പള്ളിയിൽനിന്ന് ധനസഹായം നിരസിച്ചത് സംബന്ധിച്ചുള്ള വിരോധമാണ് അതിക്രമം ഉണ്ടാകാനുള്ള കാരണം. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളിൽ അലോഷ്യസ് (32), സേവ്യർ (38) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ സജി, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

