Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിൽ സമസ്ത നേതാവ് പങ്കെടുത്തില്ല; പങ്കെടുത്തത് ലീഗ് നേതാവിന്‍റെ മകൻ
text_fieldsbookmark_border
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെ നവകേരള സദസ്സിലെ പ്രഭാത സദസ്സിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. മലപ്പുറത്തെ പ്രഭാത സദസ്സിൽ മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജിൽ ഇരിക്കുന്നവരുടെ പട്ടികയിൽ സത്താർ പന്തല്ലൂരിന്റെ പേരുമുണ്ടായിരുന്നു. സമസ്തയിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്ന നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
അതേസമയം, എ.പി സുന്നി വിഭാഗം നേതാവ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ സദസ്സിൽ പങ്കെടുത്ത് സംസാരിച്ചു. മുസ്‍ലിം ലീഗ് നേതാവ് ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കളും ക്ഷണിതാവായെത്തി. ലീഗ് അംഗമാണ് മൊയ്തീൻ കുരിക്കൾ. പങ്കെടുത്തതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Next Story

