തട്ടിപ്പ് കേസ് പ്രതി ധന്യ മോഹൻ റിമാൻഡിൽ
text_fieldsധന്യ മോഹനെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു
വലപ്പാട് (തൃശൂർ): മണപ്പുറം കോംപ്ടെക് ആൻഡ് കണ്‍സൽട്ടന്‍സി ലിമിറ്റഡിൽനിന്ന് 19.94 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ധന്യ മോഹനെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ധന്യ മോഹൻ വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് ഇവരെ വലപ്പാട് പൊലീസിന് കൈമാറുകയായിരുന്നു. പുലർച്ച മൂന്നോടെ വലപ്പാട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു പറഞ്ഞു.

