അനന്തകൃഷ്ണൻ എൻഡോവ്മെൻറ് വിതരണം
text_fieldsഅനന്തകൃഷ്ണൻ എൻഡോവ്മെൻറ് വിതരണം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനന്തകൃഷ്ണൻ എൻഡോവ്മെൻറ് വിതരണവും അനുസ്മരണവും നടത്തി.
ഉദ്ഘാടനവും വിതരണവും കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. 2020, 2021 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കാണ് എൻഡോവ്മെൻറ്. എ .ഐ.എൻ.ഇ.എഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് ടി കുഞ്ഞിരാമൻ അനന്തകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി.
കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് വി എസ് ജോൺസൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പ്രസ്ക്ലബ് പ്രസിഡൻറ് എം ഫിറോസ് ഖാൻ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടോം പനയ്ക്കൽ സ്വാഗതവും കെ.എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി അനിൽകുമാർ സി പി നന്ദിയും പറഞ്ഞു.

