Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിനഞ്ചുകാരിയുടെ പ്രസവം: ഡി.എൻ.എ പരിശോധന നടത്താൻ അനുമതി തേടി
text_fieldsbookmark_border
പത്തനാപുരം: പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ ഡി.എൻ.എ പരിശോധന നടത്താൻ പത്തനാപുരം പൊലീസ് മേലുദ്യോഗസ്ഥരുടെ അനുമതി തേടി. കുഞ്ഞിെൻറ പിതാവെന്ന് പെൺകുട്ടി മൊഴി നൽകിയ പന്ത്രണ്ടുകാരൻ മംഗലാപുരത്തെ ബന്ധുവീട്ടിലായിരുന്നു.
ഇയാൾ നാട്ടിലെത്തിയിട്ടുണ്ട്. പൊലീസിെൻറ ചോദ്യം ചെയ്യലിനുശേഷമാകും കൂടുതൽ നടപടി. രണ്ടുദിവസംമുമ്പാണ് പത്തനാപുരം സ്വദേശിനിയായ പെൺകുട്ടി പ്രസവിച്ചത്.
കുഞ്ഞിെൻറ പിതൃത്വം ആരോപിക്കപ്പെടുന്ന ആൺകുട്ടി ഇവരുടെ അയൽവാസിയാണ്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പത്തനാപുരം പൊലീസ് കേസെടുത്തത്.
Next Story
