Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതി നിർമ്മാർജ്ജന സംവിധാനങ്ങളെ ദുർബലപ്പെടുത്തരുത് -പുന്നല ശ്രീകുമാർ

text_fields
bookmark_border
punnal sreekumar
cancel

തൃപ്പൂണിത്തുറ: അഴിമതി നിർമാർജ്ജന സംവിധാനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. തൃപ്പൂണിത്തുറ യൂണിയൻ കൺവെൻഷൻ തിരുവാങ്കുളം സോണൽ ഓഫീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരന്മാരുടെ പ്രശ്നങ്ങൾക്ക് കാലതാമസം കൂടാതെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് നിയമപ്രകാരമുള്ള അഴിമതി നിർമാർജന സംവിധാനമായ ലോകായുക്ത 1998ൽ രൂപം കൊണ്ടത്. ലോകായുക്തയുടെ പരിധിയിൽ മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് തലം വരെയുള്ള പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് വരുന്നത്. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന അധികാര ദുർവിനിയോഗവും, അഴിമതിയുമാണ് ഇതിന്റെ അന്വേഷണ പരിധിയിൽ പെടുന്നത്. സുസ്ഥിര വികസനത്തിനും ഭരണത്തിന്റെ സദ്ഫലങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും അവസരം ഉണ്ടാകണം. ഭേദഗതിയനുസരിച്ച് അന്തിമ തീരുമാനത്തിന് നിയമസഭയ്ക്ക് അധികാരം നൽകുന്നതിലൂടെ സഭയിലെ സാങ്കേതിക ഭൂരിപക്ഷം നിയമത്തെ ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

യൂണിയൻ പ്രസിഡന്റ്‌ കെ.എം. സുരേഷ് അധ്യക്ഷനായി. പി.വി.ബാബു, പ്രശോഭ് ഞാവേലി, കെ.ടി.ധർമജൻ, സി.എസ്.മനോഹരൻ, എ.വി.ബൈജു, പി.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.വി. ബൈജു (പ്രസിഡന്റ്), കെ.എം. സുരേഷ് (സെക്രട്ടറി), പി.കെ. രാജേഷ് (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Do not weaken anti-corruption mechanisms - Punnala Sreekumar
Next Story