Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല; അധികാരമുണ്ടെന്ന് കരുതി എവിടെയും കയറരുത്- മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യെ ഒ​രു ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി​യു​ടെ പേ​രി​ൽ ഓ​ല​പ്പാ​മ്പ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തേ​ണ്ട. കി​ഫ്ബി​യി​ൽ ന​ട​ന്ന ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അ​ധി​കാ​ര​മു​ണ്ടെ​ന്ന് ക​രു​തി എ​വി​ടെ​യും ചെ​ന്നു​ക​യ​റ​രു​ത്. അല്‍പമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്‌ഡെല്ലാം നടത്തിയത് എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്.

കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അത് നിയമ സഭയുടെ ഉത്പന്നമാണ്. റിസര്‍വ്വ് ബാങ്കാണ് അനുമതി നല്‍കിയത്. മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ തകർക്കാനായി കേന്ദ്രവും യു.ഡി.എഫും ചേർന്ന് പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരം വേടിയ സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി ബോര്‍ഡിലുള്ളത്. അതുപോലുള്ള പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താനാവില്ല.- മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Don't go anywhere thinking you have power, CM about KIIFB raid
Next Story