Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് സെപ്തംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം
തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം : സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളുമാണുള്ളത്.

പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് സെപ്തംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്കാണ് ഈ അവസരം. പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷകൾ sec.kerala.gov.in സൈറ്റിൽ രജിസ്ട്രേഷൻ ചെയ്ത് നൽകണം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.

കോർപ്പറേഷനുകളിൽ അഡിഷണൽ സക്രട്ടറിയും പഞ്ചായത്ത് നഗരസഭകളിൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേളൻ ഓഫിസർ.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Draft Local Electoral Roll published
Next Story