Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
വിഴിഞ്ഞം: മാതാവിെൻറയും അനുജെൻറയും കൺമുന്നിൽ വെച്ച് കടലിൽ കാണാതായ 12 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം രാമപുരം കോഴോട് താന്നിമൂട് തേരിവിള വടക്കേക്കര വീട്ടിൽ സതീശൻ-സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (12)യുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്.
തിങ്കളാഴ്ച ആഴിമല കടൽ തീരത്ത് ഉണ്ടായ സംഭവത്തെത്തുടർന്ന് മറൈൻ എൻഫോഴ്സ്മെൻറും തീരദേശ പൊലീസും തീരസംരക്ഷണ സേനയും തിരച്ചിൽ നടത്തിയിരുന്നു.
Next Story
