Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന്‍റെ മുന്‍ചക്രം ഊരിത്തെറിച്ചു

text_fields
bookmark_border
ഓട്ടത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന്‍റെ മുന്‍ചക്രം ഊരിത്തെറിച്ചു
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ വ​ലി​യേ​ലാ​ക്കുസ​മീ​പം മു​ന്‍ച​ക്രം ഊ​രിത്തെ​റി​ച്ച​തി​നെ തു​ട​ര്‍ന്ന് പാ​ത​യോ​ര​ത്ത് നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം

കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ ഓട്ടത്തിനിടെ മണ്ണുമാന്തി യന്ത്രത്തിന്‍റെ മുന്‍ചക്രം ഊരിത്തെറിച്ചു. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ കുളത്തൂപ്പുഴ- അഞ്ചല്‍ പാതിയില്‍ വലിയേല ജങ്ഷനു സമീപമായിരുന്നു അപകടം. ചന്ദനക്കാവില്‍നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന മണ്ണുമാന്തി യന്ത്രം വലിയേല കവല കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുന്നതിനിടെ സ്വകാര്യ ട്യൂഷന്‍ സെന്‍ററിനു സമീപം വെച്ച് വലതുവശത്തെ മുന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു.

വാഹനത്തിനു മുമ്പേ ഉരുണ്ടുനീങ്ങിയ ചക്രം വേഗത്തില്‍ റോഡിനു വലതുവശത്തേക്ക് മാറി തോട്ടുവക്കത്തെ സംരക്ഷണ ഭിത്തിയില്‍ തിട്ടയില്‍ ഇടിച്ചു നിന്നു. മീറ്ററുകളോളം റോഡിലുരഞ്ഞു നീങ്ങിയ എസ്കവേറ്റര്‍ നിയന്ത്രിച്ച് വശത്തേക്ക് നിര്‍ത്തി. ഇതിനു ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് ട്യൂഷന്‍ സെന്‍ററില്‍നിന്ന് വിദ്യാര്‍ഥികള്‍ സംഘമായി പാതയോരത്തുകൂടി വിദ്യാലയത്തിലേക്ക് പോയത്.

സംഭവസമയം പാതയില്‍ സമീപത്തായി കാല്‍ നടയാത്രികരോ വിദ്യാര്‍ഥികളോ, എതിര്‍ വശത്തുനിന്ന് മറ്റു വാഹനങ്ങളൊ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - During the run, the front wheel of the earthmoving machine came off
Next Story