Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.വൈ.എഫ്.ഐ നേതാവിനെതിരായ പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി

text_fields
bookmark_border
ഡി.വൈ.എഫ്.ഐ നേതാവിനെതിരായ പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി
cancel

തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവ്​ എം.എൽ.എ ഹോസ്​റ്റലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വനിത നേതാവി​​​​െൻറ പരാതിയിൽ പൊലീസ്​ മൊഴി എടുത്തു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണ്​ യുവതി പരാതി നൽകിയത്​. കേസിൽ കാട്ടൂർ പൊലീസാണ്​ മൊഴി രേഖപ്പെടുത്തിയത്​. പാർട്ടിക്ക് നൽകിയ പരാതിയിൽ നടപടിയില്ലാത്ത സാഹചര്യത്തിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർക്ക് കാട്ടൂർ സ്വദേശിയായ വനിത നേതാവ് പരാതി നൽകുകയായിരുന്നു. പരാതി കാട്ടൂർ ​െപാലീസിന്​ കൈമാറി.

മെഡിക്കൽ എൻട്രൻസിന് കോച്ചിങിന് ചേരാൻ തിരുവനന്തപുരത്ത് പോവുകയിരുന്ന യുവതിയൊടൊപ്പം ജീവൻലാൽ പോയിരുന്നു. ഇയാൾ എം.എൽ.എ ഹോസ്​റ്റലിൽ നിന്ന്​ വിളിച്ച്​ കോച്ചിങ്​ സ​​​െൻററിൽ സീറ്റ്​ ശരിയാക്കുകയും ചെയ്​തുവത്രേ. എന്നാൽ തിരിച്ചുമടങ്ങുന്നതി​​​​​െൻറ ഭാഗമായി എം.എൽ.എ ഹോസ്​റ്റലിൽ ബാഗ്​ എടുക്കാൻ ചെന്ന തന്നെ ലൈംഗിക ചുവയോടെ കയറി പിടിക്കുകയായിരുന്നെന്നാണ്​ പരാതി. പ്രതികരിച്ചപ്പോൾ കരഞ്ഞ്​ ക്ഷമാപണം നടത്തി. ജൂലൈ 11നായിരുന്നു സംഭവം.

വീട്ടിലെത്തി അമ്മയോട് ഇക്കാര്യം അറിയിച്ചു. പരാതി കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി വിളിച്ച്​ ​േബ്ലാക്ക്​ സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും പുറത്തറിയുന്നത് പാർട്ടിക്ക് ദോഷകരമാണെന്നും അറിയിച്ചു. ഇൗ സാഹചര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കാതിരിക്കുകയായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമപരമായി നീങ്ങുന്നതെന്ന്​ സി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - dyfi leader thrissur rape attempt- kerala news
Next Story