Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് കലാപത്തിന് പദ്ധതിയിടുന്നു –ഡി.വൈ.എഫ്.െഎ
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.യു സമരത്തിെൻറ മറവില്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ തിങ്കളാഴ്ച കോണ്‍ഗ്രസ് കലാപത്തിന് പദ്ധതിയിടുന്നതായി ഡി.വൈ.എഫ്.ഐ. നിരാഹാരം കിടക്കുന്നവരില്‍ രണ്ടുപേര്‍ കുത്തുകേസുകളില്‍ പ്രതികളാണെന്നും സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡൻറ് എസ്. സതീഷ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
പൊലീസിനും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമത്തിനാണ് പദ്ധതിയിടുന്നത്. ഇതിനായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ക്രിമിനലുകളെ തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കെ. സുധാകരന് എം.പിയുടെ പരസ്യമായ യുദ്ധപ്രഖ്യാപനം കലാപത്തിെൻറ സൂചനയാണെന്നും അവർ പറഞ്ഞു.
Next Story
