Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
മൂന്ന് കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
cancel
camera_alt

തൊ​ടു​പു​ഴ​ക്ക​ടു​ത്ത്​ വെ​ങ്ങ​ല്ലൂ​രി​ൽ ശ​നി​യാ​ഴ്ച രാ​ത്രി മൂ​ന്ന്​ കാ​റു​കൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം. 

തൊടുപുഴ: വെങ്ങല്ലൂർ ജങ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.40ന് തൊടുപുഴ വെങ്ങല്ലൂർ ജങ്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് വന്ന കാർ എറണാകുളത്തുനിന്ന് വരികയായിരുന്ന മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു.

കോലാനി സ്വദേശികളായ ആൽബിൻ, ജയ്സൺ, ജിസ്, അജിത്, ചുങ്കം സ്വദേശി തോംസൺ മാത്യു എന്നിവർക്കും തൊടുപുഴ കണ്ടോത്ത് ജോസ് ജോസഫ് (70) ഭാര്യ സലീന (64), മകൻ ജോസഫ് (41) എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eight injured in three-car collision
Next Story