Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ബലാത്സംഗശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട് ബലാത്സംഗശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ രാജൻ

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ തനിച്ച് താമസിക്കുന്ന വയോധിക ബലാത്സംഗ ശ്രമത്തിനിടെ കൊല്ലപ്പെട്ടു. വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിലെ 74കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ വടകര സ്വദേശി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ കോളനിയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.

പനി ബാധിച്ചതിനെത്തുടർന്ന് വയോധികയെ കഴിഞ്ഞ ദിവസം രാജനും ഭാര്യയും ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് അൽവാസിയായ മറ്റൊരു സ്ത്രീ ഭക്ഷണവുമായി എത്തിയപ്പോൾ വയോധിക അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. മുറിയിൽ രാജനും ഉണ്ടായിരുന്നുവത്രേ. അസുഖബാധിതയായി കിടക്കുന്ന കല്യാണിയെ, വീട്ടിലെത്തി രാജൻ കടന്നുപിടിക്കുകയായിരുന്നുവെന്നും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ തലയിണ മുഖത്ത്‌ അമർത്തിപ്പിടിച്ചതാണ്‌ മരണകാരണമെന്നുമാണ്‌ പൊലീസ്‌ നിഗമനം. സംഭവത്തില്‍ രാജനെതിരെ വെള്ളയില്‍ പൊലീസ് കൊലപാതകം, ബലാത്സംഗക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. അയൽവാസികളിൽനിന്ന് പൊലീസ് മൊഴിയെടുത്തു. മൃതദേഹം കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കുംശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു.

ടൗൺ അസി. കമീഷണർ പി. ബിജുരാജും വിരലടയാള വിദഗ്ധൻ യു.കെ. അമീറുൽ ഹസനും സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly woman killed during rape attempt in Kozhikode
Next Story