തൊഴുത്തു വൃത്തിയാക്കവെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
text_fieldsചെങ്ങന്നൂർ: തൊഴുത്തു വൃത്തിയാക്കവെ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റു മരിച്ചു. മാന്നാർ കുരട്ടിശ്ശേരി വില്ലേജ് ഓഫീസി നു സമീപം കിഴക്കേതിൽ വീട്ടിൽ ഓമനക്കുട്ടൻ (50) ആണ് മരിച്ചത്. ചെന്നിത്തല-തൃപ്പെരും തുറമുള വനേത്ത് കുടുംബാംഗമാണ്.
< br /> വെള്ളിയാഴ്ച രാവിലെ 7.30 നോടെയാണ് അപകടം.ക്ഷീര കർഷകയായ ഭാര്യ കലയെ സഹായിക്കുന്നതിനായിട്ടാണ് ഓമനക്കുട്ടൻ തൊഴുത്തിൽ പ്രവേശിച്ചത്. തൊഴുത്തിലേക്കുള്ള ബൾബിൻെറ വയറിൽ നിന്നാണ് ഷോക്കേറ്റത്. ഷോക്കേറ്റ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.
മാന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി ഭാര്യ. കല, മക്കൾ: കൈലാസ് (ഉണ്ണി) ,കൃപ. സംസ്ക്കാരം ഞായറാഴ്ച നടക്കും.
