Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ: വൈദ്യുതി ഉപഭോഗം കുറഞ്ഞു
text_fieldsbookmark_border
മൂലമറ്റം: സംസ്ഥാനത്ത് മഴ ലഭിച്ചുതുടങ്ങിയതോടെ വൈദ്യുതി ഉപഭോഗത്തിൽ 70 ലക്ഷം യൂനിറ്റിെൻറ കുറവ്. േമയ് മാസം 28 മുതലാണ് വൈദ്യുതി ഉപഭോഗത്തിൽ കുറവുവന്നത്. 27ന് 710.4 ലക്ഷം യൂനിറ്റ് വൈദ്യുതിയായിരുന്നു മൊത്തം ഉപഭോഗം. എന്നാൽ 28ന് 640.6 ലക്ഷം യൂനിറ്റിലേക്ക് താഴ്ന്നു. 29 ലെ ഉപഭോഗം 650.67ഉം 30ന് 610.44 യൂനിറ്റുമായി കുറഞ്ഞു.
ജൂൺ ഒന്നിലെ ഉപഭോഗം 640.07 ലക്ഷം യൂനിറ്റായിരുന്നു. മഴ ലഭിച്ചുതുടങ്ങിയതോടെ എയർ കണ്ടീഷണർ, ഫാൻ, കൂളർ തുടങ്ങിയവയുടെ ഉപയോഗം കുറഞ്ഞതാണ് കാരണം. വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിയുടെ അളവിലും സമാന കുറവുവരുത്തി.
Next Story
