ചൊവ്വാഴ്ച ബസ്, വ്യാഴാഴ്ച ലോറി; കാബാലിയുടെ വികൃതി തുടരുന്നു
text_fieldsഅതിരപ്പിള്ളി: ഷോളയാറിൽ വാഹനങ്ങൾക്ക് നേരെ കാബാലി എന്ന കാട്ടാന വികൃതി തുടരുന്നു. വ്യാഴാഴ്ച രാവിലെ മലക്കപ്പാറയിലെ തേയില എസ്റ്റേറ്റിലേക്ക് പോകുന്ന ലോറിയാണ് ഇത്തവണ കുറച്ചു ദൂരം പിന്നോട്ടെടുപ്പിച്ചത്. ചൊവ്വാഴ്ച റോഡിൽ തടസ്സം സൃഷ്ടിച്ച കാബാലി സ്വകാര്യ ബസിനെ എട്ടു കിലോമീറ്ററോളം പിന്നോട്ടോടിക്കാൻ നിർബന്ധിതമാക്കിയത് സമൂഹ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
മദപ്പാടുള്ള കാട്ടാനയായതിനാൽ വനം വകുപ്പ് അധികൃതർ ഇതിനെ നിരീക്ഷിച്ചുവരികയാണ്. ആനമല റൂട്ടിലെ യാത്രക്കാർക്ക് വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ കാട്ടാനയെ ബുധനാഴ്ച പ്രദേശത്ത് കണ്ടിരുന്നില്ല. വ്യാഴാഴ്ച ആന വികൃതിയുമായി വീണ്ടും വന്നെത്തുകയായിരുന്നു.

