Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാടുകാണി ചുരത്തിൽ കാട്ടാനക്കൂട്ടം കാർ ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് -VIDEO
text_fieldsbookmark_border
നിലമ്പൂർ: നാടുകാണി ചുരത്തിൽ വാഹനങ്ങൾക്ക് നേരെ കാട്ടാന ആക്രമണം. ഒരു കാറിന് കേടുപാട് സംഭവിച്ചു. നാടുകാണി തേൻപാറക്ക് സമീപം തകരപ്പാടിയിൽ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. മാധ്യമം എടക്കര ലേഖകൻ സുനിൽ ബാബുവും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. തലനാരിഴക്കാണ് കുടുംബം വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അഞ്ച് ആനകളുടെ കൂട്ടമാണ് രാത്രി ചുരം റോഡിലെത്തിയത്. ബലിപെരുന്നാൾ ദിനമായതിനാൽ പതിവിൽ കൂടുതൽ തിരക്ക് ചുരത്തിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്ന് രണ്ട് കാറുകളിലായി തിരികെ വരികയായിരുന്നു സുനിൽ ബാബുവും കുടുംബവും. തകരപ്പാടിയിൽ വെച്ച് കുട്ടിയടങ്ങുന്ന ആനക്കൂട്ടം റോഡിലേക്കിറങ്ങുകയും ഇവരുടെ കാറിന് നേരെ അടുക്കുകയുമായിരുന്നു. കാർ ഇടിച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തതിനാൽ വലിയ അപകടത്തിൽ നിന്ന് ഒഴിവായി.
കാട്ടാന ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ
Next Story

