Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.പി വീണ്ടും വിമാനത്തിൽ കണ്ണൂരിലേക്ക്​

text_fields
bookmark_border
ep jayarajan
cancel

തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളക്കുശേഷം എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ ശനിയാഴ്ച വിമാനത്തിൽ കണ്ണൂരിലേക്ക്. തിരുവനന്തപുരത്തുനിന്ന്​ കണ്ണൂരിലേക്ക് പുതുതായി സർവിസ് ആരംഭിച്ച എയർ ഇന്ത്യ എക്സ്​പ്രസിലാണ് യാത്ര. രാവിലെ ഏഴിനുള്ള വിമാനത്തിലാണ് അദ്ദേഹം പോകുന്നത്.

യൂത്ത് കോൺഗ്രസ് സമരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ തുടർന്ന് വിമാന കമ്പനിയായ ഇൻഡിഗോയുമായി അദ്ദേഹം അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഇൻഡിഗോ കമ്പനി അദ്ദേഹത്തിന് യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. അത് പിൻവലിച്ചെങ്കിലും പിന്നീട് അവരുടെ വിമാനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം തയാറായിരുന്നില്ല. കമ്പനി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും വഴങ്ങാൻ ജയരാജൻ തയാറായില്ല. പിന്നീട് കണ്ണൂരിലേക്ക് ട്രെയിനിലായിരുന്നു യാത്ര.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EP again to Kannur by plane
Next Story