നിങ്ങൾ എന്നെ എന്നെങ്കിലും വെറുതെ വിട്ടിട്ടുണ്ടോ -ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: നിങ്ങൾ എന്നെ എന്നെങ്കിലും വെറുതെ വിട്ടിട്ടുണ്ടോയെന്ന് മാധ്യമപ്രവർത്തകരോട് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. എൽ.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാദങ്ങളിൽ പ്രതികരിക്കാത്തത് സംബന്ധിച്ച ചോദ്യത്തോട്, ‘എല്ലാ വിഷയത്തിലും താൻ പ്രതികരിക്കാറില്ലല്ലോ’ എന്നായിരുന്നു ജയരാജന്റെ മറുപടി. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ‘അദ്ദേഹം പറഞ്ഞെങ്കിൽ അതാണ് പാർട്ടി മറുപടി’യെന്നും ജയരാജൻ കൂട്ടിച്ചേർത്തു. അപ്പോൾ ഈ ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന ചോദ്യത്തിന് ‘അത് നിങ്ങൾ തന്നെ കണ്ടെത്തൂ’യെന്നായിരുന്നു മറുപടി.

