കോണ്‍ഗ്രസിലെ പോരില്‍ കക്ഷിചേരാനില്ല –ലീഗ്
text_fieldsകോഴിക്കോട്: കോണ്‍ഗ്രസിലെ പോരില്‍ കക്ഷിചേരാനില്ളെന്ന് മുസ്ലിം ലീഗ് ദേശീയസെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഈ വിഷയത്തില്‍ പറയാനുള്ളത് യു.ഡി.എഫ് യോഗത്തില്‍ പറയുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു പ്രതിപതിപക്ഷത്തിന്‍െറ പ്രവര്‍ത്തനത്തിന് മൂര്‍ച്ച കൂട്ടണമെന്നാണ് ലീഗിന്‍െറയും ആവശ്യം. മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുരളീധരനെ പിന്തുണച്ച് എം.എം. ഹസന്കോണ്ഗ്രസിന്െറ നിലവിലെ അവസ്ഥയെക്കുറിച്ച് അഭിപ്രായം പറഞ്ഞ കെ. മുരളീധരനെ അധിക്ഷേപിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍െറ നടപടി ശരിയായില്ളെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍. കെ. മുരളീധരനെതിരെ ഉണ്ണിത്താന്‍ നടത്തിയത് അപമാനകരമായ പരാമര്‍ശമാണ്. മുരളീധരന്‍ വിശദീകരിച്ചത് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റിയാണ്.
അതിനെ സ്വയം വിമര്‍ശനപരമായിട്ടാണ് കാണേണ്ടിയിരുന്നത്.
പാര്‍ട്ടിയുടെ വക്താവായിട്ടുവേണമായിരുന്നു ഉണ്ണിത്താന്‍ പരാമര്‍ശനം നടത്താനെന്നും അദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
