Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരിക്കെതിരെ ഓണ്‍ലൈന്‍ ഗെയിമുമായി എക്സൈസ്
text_fieldsbookmark_border
തിരുവനന്തപുരം: ലഹരിക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമുമായി എക്സൈസ് വകുപ്പിെൻറ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ പൊട്ടിക്കുന്നവര്‍ക്കാണ് സമ്മാനം. വിവിധതരം ലഹരിയുടെ ഭീകരത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് ഗെയിം ആവിഷ്കരിച്ചിരിക്കുന്നത്.
ഒരു മിനിറ്റില്‍ കൂടുതല്‍ ബലൂൺ പൊട്ടിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കും. 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. ഫെബ്രുവരി 24 വരെയാണ് മത്സരം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗെയിം.
Next Story
