െഎ.എൻ.എല്ലിൽ കൂട്ട നടപടി
text_fieldsകാസർകോട്:െഎ.എൻ.എൽ സേവ് ഫോറം പ്രഖ്യാപിച്ച ഭാരവാഹികൾക്കെതിരെ നടപടി. ജില്ല സഹ ഭാരവാഹികളായ ഇക്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എം.എ. കുഞ്ഞബ്ദുല്ല, എം.കെ. ഹാജി, എ.കെ. കമ്പാർ, ജില്ല പ്രവർത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്തഫ കുമ്പള, സാലിം ബേക്കൽ എന്നിവരെ പാർട്ടിയുടെ വിവിധ ഭാരവാഹിത്വത്തിൽനിന്ന് നീക്കംചെയ്തു. പാർട്ടി മെംബർഷിപ് പ്രവർത്തനം ജില്ലയിൽ സജീവമായി നടക്കുന്ന ഈ സാഹചര്യത്തിൽ പരസ്യപ്രസ്താവനയിലൂടെ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്കനടപടി.
പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽനിന്ന് ഇവരെ നീക്കംചെയ്യുന്നതിനായി മേൽ ഘടകത്തോട് ശിപാർശയും ചെയ്തു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ എൻ.ൈവ.എൽ ജില്ല ഭരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അൻവർ മാങ്ങാടൻ എന്നിവരെ രണ്ട് വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയതായും ജില്ല കമ്മിറ്റി അറിയിച്ചു.

