Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്‌സൈസ് പരിശോധനക്കിടെ ടെക്‌നോപാര്‍ക്കില്‍ നാടൻ ബോംബ് ‌പൊട്ടിത്തെറിച്ചു

text_fields
bookmark_border
എക്‌സൈസ് പരിശോധനക്കിടെ ടെക്‌നോപാര്‍ക്കില്‍ നാടൻ ബോംബ് ‌പൊട്ടിത്തെറിച്ചു
cancel
camera_alt

പരിശോധനയ്ക്കിടെ നാടൻ ബോംബ് പൊട്ടിയ സ്ഥലത്ത് കഴക്കൂട്ടം പോലീസ് പരിശോധന നടത്തുന്നു

കഴക്കൂട്ടം (തിരുവനന്തപുരം): ടെക്‌നോപാര്‍ക്ക് ഫേസ്-3യില്‍ കഴക്കൂട്ടം എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായം പിടികൂടിയിരുന്നു. കൂടുതല്‍ പരിശോധന നടത്തുന്നതിനിടയില്‍ കണ്ടെത്തിയ പൊതി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഫേസ്-3ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് നിര്‍മ്മാണ കമ്പനി താത്കാലിക ഓഫീസായി സ്ഥാപിച്ചിരുന്ന കണ്ടെയ്നറിനുള്ളില്‍ സൂക്ഷിച്ച 80 ലിറ്റര്‍ ചാരായമാണ് പിടികൂടിയത്. സമീപത്ത് ഒരു പൊതി എക്‌സൈസ് സംഘം കണ്ടെത്തി. കഞ്ചാവാണെന്ന നിഗമനത്തില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബോംബാണെന്ന് തിരിച്ചറിയുകയും പെട്ടെന്ന് ദൂരേക്ക് വലിച്ചെറിഞ്ഞതോടെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണറും സ്ഥലതെത്തി പരിശോധനടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story