Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി; സി.പി.എം പരാതി നൽകി
text_fieldsbookmark_border
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്. തൃക്കാരിയൂരിലെ ആർ.എസ്.എസ് പ്രവർത്തകനായ അജിൽ.കെ സോമനാണ് ഫേസ്ബുക് പോസ്റ്റിട്ടത്.
‘ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ വിചാരിച്ചാൽ നിെൻറ ഭാര്യക്കും കിട്ടും സർക്കാർ ജോലി’ എന്ന് തുടങ്ങുന്ന പോസ്റ്റിനു താഴെ ഭരണം എന്തെന്നറിയാത്ത കൊലയാളി വിജയൻ എന്ന് കുറിച്ചുകൊണ്ട് പിണറായി വിജയെൻറ ഫോേട്ടാ സഹിതമാണ് പോസ്റ്റ് ചെയ്തത്.

അജിൽ കെ സോമെൻറ ഫേസ്ബുക്ക് പോസ്റ്റ്
അതിനിടെ, പോസ്റ്റിനെ കുറിച്ച് അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും എസ്.പിക്കും സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആർ. അനിൽ കുമാർ പരാതി നൽകി. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു
Next Story
