Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈനിക വിരുദ്ധ പോസ്റ്റ്: കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഫേസ്ബുക്കിൽ പാക് അനുകൂല പരാമർശം നടത്തിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. നേമം സ്വദേശി ശാഹു അമ്പലത്തിനെയാണ് പൊലീസ് വിട്ടയച്ചത്. തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സൈബർ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തെൻറ പോസ്റ്റ് ഫോട്ടാഷോപ്പിലൂടെ കൃത്രിമം നടത്തി രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചെന്നും ഇതിനെതിരെ വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നതായും ഷാഹു മാധ്യമങ്ങളോട് പറയുന്നു. പൊലീസ് തന്നോട് തീവ്രവാദിയെ പോലെയാണ് പെരുമാറിയതെന്നും ഷാഹു വ്യക്തമാക്കി.
സൈനിക വിരുദ്ധ പോസ്റ്റിട്ടെന്ന് ആരോപിച്ചുള്ള പരാതിയിൽ സെപ്തംബർ 29നാണ് ഷാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Next Story
