Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വാറൻറീനിൽ കഴിയുന്ന പ്രവാസിക്കെതിരെ വ്യാജ പ്രചാരണമെന്ന്
text_fieldsbookmark_border
എകരൂൽ: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടിൽ ക്വാറൻറീനിൽ കഴിയുന്ന ഉണ്ണികുളം എം.എം. പറമ്പിലെ പ്രവാസിക്കെതിരെ വ്യാജ പ്രചാരണമെന്ന് പരാതി.
നെഗറ്റിവ് ഫലവുമായി കഴിഞ്ഞ ദിവസം വീട്ടിലെത്തി ക്വാറൻറീനിൽ കഴിയുന്ന പ്രവാസിക്കെതിരെയാണ് കോവിഡ് വാഹകനാണെന്ന തരത്തിൽ പ്രചാരണം. യാത്രയിലുടനീളം പി.പി.ഇ കിറ്റുകള്‍ അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് നേരെയുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്ന് എം.എം. പറമ്പ് നിറവ് പ്രവാസി കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
Next Story
