Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് 19: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് എട്ട് േകസ്, നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച് ചതിന് സംസ്ഥാനത്ത് ചൊവ്വാഴ്ച വൈകുന്നേരം വരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ടും തൃശൂർ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാർ, കോഴിക്കോട് റൂറലിലെ കാക്കൂർ, വയനാട്ടിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് നാല്പേരും അറസ്റ്റിലായി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രവീഷ് ലാൽ, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ സുകുമാരൻ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ ഹാരിസ് ഈന്തൻ എന്നയാളുമാണ് അറസ്റ്റിലായത്.
Next Story
