അച്ഛനും മകനും കഞ്ചാവുമായി പിടിയിൽ
text_fieldsഅടൂർ: കഞ്ചാവുമായി അച്ഛനും മകനും കഞ്ചാവുമായി പിടിയിലായി. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രവീന്ദ്രൻ (57), മകൻ മണികണ്ഠൻ എന്നിവരാണ് ഡാൻസാഫ് സംഘവും അടൂർ പൊലീസും നടത്തിയ റെയ്ഡിൽ പിടിയിലായത്.
പ്രതികൾ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. രവീന്ദ്രൻ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡാൻസാഫ് ജില്ല നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡി.വൈ.എസ്പിയുമായ കെ.എ. വിദ്യാധരന്റെയും അടൂർ ഡി.വൈ.എസ്.പി ആർ. ജയരാജിന്റെയും മേൽനോട്ടത്തിലായിരുന്നു റെയ്ഡ്.
റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ്.ഐ അനൂപ്, അടൂർ എസ്.ഐ മനീഷ്, ഡാൻസാഫ് എ.എസ്.ഐ അജികുമാർ, സി.പിമാരായ മിഥുൻ, ബിനു, അഖിൽ, ശ്രീരാജ്, സുജിത്, അടൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൂരജ് തുടങ്ങിയവർ പങ്കെടുത്തു.

