Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവ്‌ പോക്‌സോ കേസില്‍ അറസ്റ്റിലായി; യുവാവ് ജീവനൊടുക്കി

text_fields
bookmark_border
death
cancel
camera_alt

representational image

പാമ്പാടി: പിതാവ്‌ പോക്‌സോ കേസില്‍ അറസ്റ്റിലായതിൽ മനംനൊന്ത് മകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വെള്ളൂര്‍ കാരയ്‌ക്കാമറ്റം പറമ്പില്‍ അഖിൽ ഓമനക്കുട്ടനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അഖിലിന്റെ പിതാവ്‌ ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്‌സോ കേസില്‍ അറസ്‌റ്റു ചെയ്‌തിരുന്നു. ഇയാളെ ​റിമാൻഡ് ചെയ്തിരിക്കുകയാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പാമ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു അഖിൽ ജോലി ചെയ്ത് വന്നിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Father arrested in Pocso case; young man committed suicide
Next Story