Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വീണ അമിട്ട് പൊട്ടി; അഞ്ച് പേർക്ക് പരിക്ക്
text_fieldsbookmark_border
കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വീണ അമിട്ട് പൊട്ടി പന്ത്രണ്ടുവയസുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. നീർക്കടവ് മുച്ചിരിയൻ കാവിൽ വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് അപകമുണ്ടായത്. തെയ്യം കാണാൻ നിന്നിരുന്ന ആൾക്കൂട്ടത്തിനിടയിലേക്കാണ് അമിട്ട് വീണത്.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബപ്പിരിയൻ തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം.
Next Story

