കേരളത്തിലെ ആദ്യ കെ.എസ്.ആർ.ടി.സി റസ്റ്റാറൻറ് വൈക്കത്ത് ഒരുങ്ങുന്നു
text_fieldsവൈക്കം: കെ.എസ്.ആർ.ടി.സി ബസിൽ ഒരുക്കുന്ന കേരളത്തിലെ ആദ്യ എ.സി റസ്റ്റാറൻറ് വൈക്കം കായലോരത്ത് ഒരുങ്ങുന്നു. നിർമാണം അന്തിമഘട്ടത്തിലാണ്.
കായലോര ബീച്ചിൽ കെ.ടി.ഡി.സി മോട്ടൽ വളപ്പിലാണ് ഉപയോഗശൂന്യമായ വാഹനം റസ്റ്റാറൻറായി ഒരുങ്ങുന്നത്. സി.കെ. ആശ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ഇതിന് നീക്കിെവച്ചിരുന്നു. ഈ പഴയ കെ.എസ്.ആർ.ടി ബസിൽ ഇരുനിലയിലായി 45 ഇരിപ്പിടങ്ങൾ ഉണ്ട്.
താഴത്തെ നിലയിലെ എ.സി റസ്റ്റാറൻറിൽ 20 ഇരിപ്പിടങ്ങളും മുകളിൽ നോൺ എ.സിയിൽ 25 ഇരിപ്പിടങ്ങളും. റസ്റ്റാറൻറിന് പുറത്ത് ഒരുക്കുന്ന പൂന്തോട്ടത്തിൽ 30 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കായൽസൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

