Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഗിൽ പാമ്പ്​; പാലക്കാട് സ്വദേശിയുടെ വിമാന യാത്ര മുടങ്ങി

text_fields
bookmark_border
ബാഗിൽ പാമ്പ്​; പാലക്കാട് സ്വദേശിയുടെ വിമാന യാത്ര മുടങ്ങി
cancel

നെടുമ്പാശേരി: പാമ്പ് വില്ലനായപ്പോൾ അബുദാബിയിലേക്ക് പോകാനെത്തിയയാളുടെ യാത്ര മുടങ്ങി. പാലക്കാട് സ്വദേശി സുനിലി​​​െൻറ യാത്രയാണ് മുടങ്ങിയത്. ലീവ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഹാൻഡ് ബാഗേജിൽ പച്ച കൂർക്കയും ഏത്തപ്പഴവും ഭാര്യ എടുത്തു വച്ചിരുന്നു. ഇത് സുനിൽ ശ്രദ്ധിച്ചില്ല. വിമാനതാവളത്തിലെത്തി പരിശോധനയ്ക്കായി ബാഗേജ് തുറക്കാൻ സി.ഐ.എസ്.എഫുകാർ നിർദേശിച്ചപ്പോൾ ബാഗിൽ നിന്നും ഒരു ചെറിയ പാമ്പ് ചാടുകയായിരുന്നു.

അനധികൃതമായി പാമ്പിനെ കടത്താൻ ശ്രമിച്ചെന്ന പരാതിയുമായി ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് പച്ച കൂർക്കയിലെ മണ്ണിനൊപ്പമുണ്ടായിരുന്ന പാമ്പാണെന്ന് മനസിലായത്.സുനിലിനെതിരെ മറ്റേതെങ്കിലും കേസുകളുണ്ടോയെന്ന് പരിശോധിച്ചായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - flight journey ceased-india news
Next Story