കേരളത്തിൻെറ സഞ്ചാരപഥം കടന്ന് ഫോനി: മഞ്ഞ അലർട്ട് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് കേരളതീരം വിട്ടതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച മഞ്ഞ അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. എന്നാൽ, തമിഴ്നാട് മുതല്‍ ബംഗാള്‍വരെ കിഴക്കൻ തീരത്തെങ്ങും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. ഒഡിഷയിലെ പുരിയില്‍നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനി ഇപ്പോള്‍. വരുന്ന മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിെൻറ കണക്കുകൂട്ടല്‍.
മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴക്കും സാധ്യതയുള്ളതിനാല്‍ ഒഡിഷ, ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിർദേശം നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദേശവുമുണ്ട്. വ്യാഴാഴ്ചയോടെ ആന്ധ്ര തീരത്തോട് അടുക്കുന്ന ഫോനി വെള്ളിയാഴ്ച ഒഡിഷ തീരം കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.
