കിറ്റ് വിതരണം 30നകം പൂർത്തിയാക്കും –സപ്ലൈകോ
text_fieldsആലപ്പുഴ: കിറ്റ് വിതരണം ഈ മാസം 30നകം പൂർത്തീകരിക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ അലി അസ്ഗർ പാഷ 'മാധ്യമ'ത്തോട് പറഞ്ഞു. ഏപ്രിലിലേതാണ് നൽകുന്നതെന്നും വിഷുവിന് സ്പെഷലായി കിറ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിതരണം നിലച്ചിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ പാക്കിങ് വൈകിയതിെൻറ പ്രശ്നമുണ്ട്. വിഷുവിന് മുമ്പ് നൽകാൻ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ജീവനക്കാരുടെ കുറവും നിമിത്തം ഇത് സാധ്യമായില്ല.
ഇതുവരെ 31 ലക്ഷം കിറ്റാണ് നൽകിയത്. മേയിെല കിറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിൽ ആദ്യ ആഴ്ചയിലാണ് ഏറ്റവും കൂടുതൽ കിറ്റ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് മുന്നിൽകണ്ട് പതിവിലും നേരത്തെ ആരംഭിച്ച വിഷുക്കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലച്ചത് 'മാധ്യമം' വാർത്തയാക്കിയിരുന്നു. 59 ലക്ഷം കുടുംബങ്ങൾക്കാണ് ഇനി കിറ്റ് നൽകാനുള്ളത്.

