പൊന്നാമറ്റം വീട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു
text_fieldsതാമരശ്ശേരി: കൂടത്തായി പൊന്നാമറ്റം വീട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനക്കെത്തിയപ്പോള്‍ സീൽ ചെയ്ത വീട് പൊലീസ് തുറന്നു കൊടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസ്, ശാസ്ത്രീയ പരിശോധന വിദഗ്ധ ശ്രുതിലേഖ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫോറന്‍സിക് സംഘം വീട്ടില്‍ മണിക്കൂറുകളോളം പരിശോധന നടത്തി.
നാലു മണിയോടെ സംഘം തിരിച്ചുപോയി. കൂടുതല്‍ തെളിവുകള്‍ തേടിയാണ് സംഘം പരിശോധനക്കെത്തിയത്. വിദഗ്ധ പരിശോധനകള്‍ക്ക് ഇനിയും വരേണ്ടതുണ്ടെന്നും പിഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും ഡിവൈ.എസ്.പി ഹരിദാസന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
