Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൻതോതിൽ മരം മുറിച്ചവർക്കെതിരെ ഉദ്യോഗസ്ഥർ കണ്ണടച്ചെന്ന് വനം മന്ത്രി
text_fieldsbookmark_border
കോട്ടയം: മരംമുറി വിവാദത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വൻതോതിൽ മരം മുറിച്ചവർക്കെതിരെ ഉദ്യോഗസ്ഥർ കണ്ണടച്ചെന്ന് വനം മന്ത്രി കുറ്റപ്പെടുത്തി.
മരംമുറി വിഷയത്തിൽ വനം, റവന്യൂ വകുപ്പുകൾക്ക് ആശയകുഴപ്പമില്ല. സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ വളച്ചൊടിക്കുകയാണ്. നിയമങ്ങൾ ജനപക്ഷത്ത് നിന്ന് വീക്ഷിക്കണമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
മുട്ടിൽ മരംമുറിയിൽ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. മുറിച്ച മരങ്ങൾ കടത്തിവിട്ട ലക്കിടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

