Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം മുൻ ഏരിയ സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
സി.പി.എം മുൻ ഏരിയ സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു
cancel
Listen to this Article

പാലക്കാട്: സി.പി.എം അട്ടപ്പാടി ഏരിയ മുൻ സെക്രട്ടറി വി.ആർ. രാമകൃഷ്ണൻ ബി.ജെ.പിയിൽ ചേർന്നു. 42 വർഷമായി അട്ടപ്പാടിയിലെ സജീവ പ്രവർത്തകനും ആറു വർഷം ഏരിയ സെക്രട്ടറിയുമായിരുന്നു. 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.

അതേസമയം, നാലര വർഷം മുൻപ് രാമൃഷ്‌ണനെ പുറത്താക്കിയതാണെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വം പറയുന്നത്. പാർട്ടി അംഗത്വം നൽകാതിരുന്നത് മുതൽ സി.പി.എമ്മുമായി സഹകരിക്കുന്നില്ലെന്ന് രാമകൃഷ്ണനും പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Former CPM area secretary joins BJP
Next Story