യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsകൊച്ചുമോൻ, സുജിത്ത് സുമോദ്, ബിജു. കെ, ആദർശ്
പാമ്പാടി: യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കോട്ടയം വേളൂർ ചാത്തംപടത്തിൽ വീട്ടിൽ ആദർശ് (28), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് സ്വദേശികളായ മേലോട്ടുപറമ്പിൽ കൊച്ചുമോൻ (40), അയ്യകുന്നേൽ വീട്ടിൽ സുജിത്ത് സുമോദ് (28), സരോവരം വീട്ടിൽ കെ. ബിജു (44) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി പാമ്പാടി കുന്നേൽപാലം ഭാഗത്ത് വാടകക്ക് താമസിക്കുന്ന യുവാവിനെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു.
പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് കൊച്ചുമോന് യുവാവിനോട് വിരോധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു അതിക്രമം.

