Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത് വയസുകാരനുൾപ്പടെ കോഴിക്കോട് നിപ ബാധിച്ച നാല് പേരും രോഗമുക്തി നേടി

text_fields
bookmark_border
Nipah 2023
cancel

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. ഇവരുടെ ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

അതേസമയം, കോഴിക്കോട് ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാ​സഹോദരനും വെള്ളിയാഴ്ച ആശുപത്രിവിടും. കഴിഞ്ഞ ദിവസം വന്ന ഇവരുടെ നിപ പരിശോധന ഫലം നെഗറ്റീവായിരുന്നു. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി എടവലത്ത് മുഹമ്മദിന്റെ മകനും ഭാര്യാസഹോദരനുമാണ് ഇന്ന് ആശുപത്രി വിടുക.

ആശുപത്രി വിടുന്ന രണ്ട് പേരും ഹോം ക്വാറന്റീനിൽ പ്രവേശിക്കും. ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണം പിൻവലിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലുള്ളവരുടെ പരിശോധന ഫലം നെഗറ്റീവായത്.​

നി​പ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 216 പേ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കിയിരുന്നു. ഇതോടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 649 ആയി കുറഞ്ഞു. പു​തു​താ​യി ആ​രെ​യും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Four Nipah patients in Kozhikode, including a nine-year-old, have recovered
Next Story