ആംബുലൻസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsപഴയങ്ങാടി താലൂക്കാശുപത്രിക്ക് സമീപമുണ്ടായ
അപകടത്തിൽപെട്ട ആംബുലൻസ്
പഴയങ്ങാടി (കണ്ണൂർ): എരിപുരത്തുള്ള പഴയങ്ങാടി താലൂക്കാശുപത്രിക്ക് സമീപത്തായി പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ആംബുലൻസ് വാനും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു.
കാർ ഓടിച്ച കണ്ണപുരം എടക്കേപ്പുറം സ്വദേശിനി അനുശ്രീ (24), ആംബുലൻസ് ഡ്രൈവർ കണ്ണൂർ ചാല സ്വദേശി വി.കെ. പ്രശാന്ത്, ആംബുലൻസിൽ ഉണ്ടായിരുന്ന റുഫൈദ (24), പിതാവ് റാഫി (52) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് അപകടം. കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും പയ്യന്നൂരിൽനിന്ന് കണ്ണപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

