
കേരളത്തിൽനിന്നുള്ള നാല് െട്രയിനുകൾ സർവിസ് പുനഃസ്ഥാപിച്ചു; ഇൻറർസിറ്റി നാളെ പതിവുപോലെ ഒാടും
text_fieldsപാലക്കാട്: നാല് െട്രയിൻ സർവിസുകൾ പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. 06129 എറണാകുളം -ബനസ്വാഡി ബൈ വീക്ക്ലി എക്സ്പ്രസ് ജൂലൈ അഞ്ച്, 06130 ബനസ്വാഡി-എറണാകുളം ബൈ വീക്ക്ലി എക്സ്പ്രസ് ജൂലൈ ആറ്, 06319 കൊച്ചുവേളി -ബനസ്വാഡി ഹംസഫർ ബൈ വീക്ക്ലി സ്പെഷൽ- ജൂലൈ എട്ട്, 06320 ബാനസ്വാഡി -കൊച്ചുവേളി ഹംസഫർ ബൈ വീക്ക്ലി സ്പെഷൽ -ജൂലൈ ഒമ്പത് തീയതി മുതൽ സർവിസ് നടത്തും.
06305 എറണാകുളം -കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് ശനിയാഴ്ച പൂർണമായും സർവിസ് നടത്തും. നേരത്തേ, പാളത്തിലെ അറ്റുകുറ്റപ്പണി നടത്താനായി ഷൊർണുർ വരെ ഓടിക്കാനാണ് നിശ്ചയിച്ചിരുന്നത്. പ്രവൃത്തി മാറ്റിെവച്ചതിനാൽ ഇൻറർസിറ്റി സാധാരണപോലെ ഒാടിക്കുമെന്ന് റെയിൽവേ അറിയിച്ചു.
