നിർത്തിവെച്ച നാലു ട്രെയിനുകളുടെ സർവിസ് പുനരാരംഭിക്കുന്നു
text_fieldsകണ്ണൂർ: കോഴിക്കോട്-മംഗളൂരു ലൈനിൽ നാലു ട്രെയിനുകളുടെ സർവിസ് റെയിൽവേ പുനരാരംഭിക്കുന്നു. ഈ മാസം 11 മുതലാണ് സർവിസ് പുനരാരംഭിക്കുകയെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു. മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്സ്പ്രസ് (നമ്പർ 16610), കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481), കണ്ണൂർ-ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469), ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491) എന്നീ ട്രെയിനുകളുടെ സർവിസാണ് പുനരാരംഭിക്കുന്നത്.
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ജനുവരി 22 മുതലാണ് ഈ ട്രെയിനുകളുടെ സർവിസ് റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചത്. ജനുവരി 30 വരെ നിർത്തിവെക്കുമെന്നായിരുന്നു അന്ന് റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ, അതിനുശേഷവും സർവിസ് പുനരാരംഭിക്കുന്നത് വൈകുകയായിരുന്നു.

