Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ് ആക്രമണത്തിൽ നാലു വയസ്സുകാരന് പരിക്ക്; മുതുകിലും ഇടുപ്പിലും കഴുത്തിനു പിറകിലും കടിച്ചതിന്‍റെയും പാടുകളുണ്ട്

text_fields
bookmark_border
stray dog ​​attack
cancel

പാലക്കാട്: മരുതറോഡ് കൽമണ്ഡപം പ്രതിഭാനഗറിൽ നാലുവയസ്സുകാരനെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന്​ ആക്രമിച്ചു. പ്രതിഭാനഗർ-2ലെ മാതാവിന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ ആലത്തൂർ കാവശ്ശേരി സ്വദേശി അയാനെയാണ് മൂന്നു നായ്ക്കൾ ചേർന്ന് ആക്രമിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ മാതാപിതാക്കൾക്ക് അൽപം മുന്നിലായി നടന്നുനീങ്ങുകയായിരുന്ന അയാനു നേരെ നായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. മുതുകിലും ഇടുപ്പിലും കഴുത്തിനു പിറകിലും മാന്തിയതിന്റെയും കടിച്ചതിന്റെയും പാടുകളുണ്ട്.

മാതാപിതാക്കൾ ഓടിയെത്തി നായ്ക്കളെ അകറ്റിയാണ് കുട്ടിയെ രക്ഷിച്ചത്. ആലത്തൂർ ഹെവൻസ് പ്രീസ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ അയാനെ പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതേ പ്രദേശത്ത് രണ്ടാഴ്ചമുമ്പ് എട്ടു വയസ്സുകാരനെയും തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നതായി പഞ്ചായത്തംഗം അബു താഹിർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four-year-old injured in stray dog ​​attack
Next Story