1200ൽ 1200 നേടി ഇരട്ടകൾ
text_fieldsആറ്റിങ്ങല്‍: ഫുള്‍ മാര്‍ക്ക് നേടി ഇരട്ടകൾ പ്ലസ് ടു പരീക്ഷയിലും ഒത്തൊരുമ നിലനിർത്തി. ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിഭാഗം വിദ്യാർഥികളാ യിരുന്ന കൃഷ്ണ ബി. വേണുവും കൃപ വി. വേണുവുമാണ് മികവാര്‍ന്ന വിജയത്തിലും ഒരുമിച്ചുനിന്നത്. നാവായിക്കുളം നെസ്റ്റില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രേറിയനും കെ.എം.എം.സി.എസ്.എ സംസ്ഥാന സെക്രട്ടറിയുമായ കെ. വേണുവിെൻറയും ആറ്റിങ്ങല്‍ ഡയറ്റ് അധ്യാപിക എസ്. ബീനയുടെയും മക്കളാണിവര്‍.
പഠനേതര രംഗത്തും മികവ് പുലര്‍ത്തിയിട്ടുള്ളവരാണ് ഇരുവരും. കലോത്സവത്തില്‍ കൂട്ടായി മത്സരിക്കാന്‍ കഴിയുന്ന എല്ലാ മത്സരങ്ങളിലും ഇവര്‍ ഒരുമിച്ച് വിജയം നേടിയിട്ടുണ്ട്. ശാസ്ത്രമേളയില്‍ ശാസ്ത്ര ക്വിസില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സ്റ്റേറ്റില്‍ രണ്ടാം സ്ഥാനവും നേടി. ലൈബ്രറി കൗണ്‍സില്‍ വായന വാരാചരണത്തിെൻറ ഭാഗമായ ക്വിസ് മത്സരത്തില്‍ ജില്ലതല വിജയികളായിരുന്നു. സിവില്‍ സര്‍വിസ് ആണ് ഇരുവരുടെയും സ്വപ്നം.
